ഗോസ്വാമി ഉണ്ട തിന്നുമോ?
2018ല്‍ ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വയ് നായിക്കും അദ്ദേഹത്തിന്റെ അമ്മ കുമുദ് നായിക്കും ആത്മഹത്യചെയ്ത സംഭവത്തില്‍ അര്‍ണബ് ഗോസ്വാമിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍, ദേവേന്ദ്ര ഫഡ്‌നാവിസ് സര്‍ക്കാരിന്റെ കാലത്ത് തുടര്‍നടപടികളുണ്ടായില്ല. ഇതെത്തുടര്‍ന്ന് അന്‍വയ് നായിക്കിന്റെ മകള്‍ നടത്തിയ അഭ്യര്‍ഥനയിലാണ് പുനരന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കി.