'Missing' posters of Jyotiraditya Scindia
മധ്യപ്രദേശില്‍ വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് ബിജെപിയെ സംബന്ധിച്ച് നിര്‍ണായകമാണ്. 25 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസല്‍ നിന്നും രാജിവെച്ച് ബിജെപിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യയെ മുന്നില്‍ നിര്‍ത്തി തിരഞ്ഞെടുപ്പ് പ്രചരണം നടത്താനാണ് പാര്‍ട്ടി ഒരുങ്ങുന്നത്. തിരഞ്ഞെചുപ്പ് നടക്കുന്ന പകുതി സീറ്റുകളും സിന്ധ്യയുടെ സ്വാധീനമേഖലയായ ഗ്വാളിയാറില്‍ ആണെന്നതാണ് ബിജജെപിയുടെ പ്രതീക്ഷ.എന്നാല്‍ സിന്ധ്യയ്ക്കെതിരെ ഗ്വാളിയാറില്‍ പ്രത്യേക്ഷപ്പെട്ട പുതിയ പോസ്റ്ററാണ് ബിജെപി ക്യാമ്പില്‍ ചര്‍ച്ചയായിരിക്കുന്നത്.