Kamal Nath’s new game plan to corner Shivraj govt & prepare for byelections
കൊവിഡ് പ്രതിസന്ധിയ്ക്കിടയിലും മധ്യപ്രദേശില്‍ വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഭരണ തുടര്‍ച്ച ലഭിക്കണമെങ്കില്‍ ഉപതിരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയം ബിജെപിക്ക് നേടേണ്ടതുണ്ട്. അതേസമയം വിജയത്തില്‍ കുറഞ്ഞതൊന്നും തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്വപ്നം കാണുന്നില്ല. തിരഞ്ഞെടുപ്പില്‍ 20 സീറ്റില്‍ വരെ വിജയിക്കാനാകുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. എന്ത് വിലകൊടുത്തും ഭരണം തിരികെ പിടിക്കാനുള്ള തന്ത്രങ്ങളാണ് കോണ്‍ഗ്രസ് ക്യാമ്പില്‍ ഒരുങ്ങുന്നത്. കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നുള്ള ചില പുതിയ നീക്കങ്ങള്‍ എന്തോക്കെ എന്ന് നോക്കാം