the guardian is called kerala health minister kk shailaja a rock star
കേരളത്തിന്റെ പ്രതിരോധ പ്രവര്‍ത്തനത്തെയും ആരോഗ്യ മന്ത്രിയെയും വാനോളം പുകഴ്ത്തി ബ്രിട്ടീഷ് മാധ്യമം ദി ഗാര്‍ഡിയന്‍. ആരോഗ്യ മന്ത്രി കെകെ ശൈലജയെ റോക്ക്സ്റ്റാര്‍ എന്നാണ് ഗാര്‍ഡിയന്‍ വിശേഷിപ്പിച്ചിരിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ കേരളാ മോഡലിന് ലഭിക്കുന്ന അംഗീകാരം കൂടിയാണിത്. 35 ദശലക്ഷം പേരുള്ള കേരളത്തില്‍ നാല് പേര്‍ മാത്രമാണ് കോവിഡ് ബാധിച്ച് മരിച്ചതെന്നും, ഇതിന് പ്രധാന കാരണം ആരോഗ്യമന്ത്രിയുടെ മികച്ച പ്രവര്‍ത്തനങ്ങളാണെന്നും ലേഖനത്തില്‍ പറയുന്നുണ്ട്. മെഡിക്കല്‍ ജേണലിസ്റ്റും എഴുത്തുകാരിയുമായി ലോറ സ്പിന്നിയാണ് ലേഖനം എഴുതിയിരിക്കുന്നത്.