പാസഞ്ചർ സർവീസ് പുനരാരംഭിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ
മെയ് 11 മുതൽ പാസഞ്ചർ സർവീസ് പുനരാരംഭിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. ചൊവ്വാഴ്ച മുതൽ 15 സ്പെഷ്യൽ ട്രെയിനുകളാണ് ഓടിക്കുകയെന്നാണ് റെയിൽവേയുടെ പ്രഖ്യാപനം. പ്രത്യേക സർവീസുകൾക്കുള്ള ബുക്കിംഗ് തിങ്കളാഴ്ച വൈകിട്ട് നാല് മണി മുതൽ ആരംഭിക്കുമെന്ന് ഐഐർസിടിസിയും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഓൺലൈൻ വഴിയുള്ള ടിക്കറ്റ് ബുക്കിംഗ് മാത്രമാണ് ഉണ്ടാകുക.