സൗദിയെ ഇനി ആര് രക്ഷിക്കും?
സൗദി അറേബ്യയുമായി അടുത്ത ബന്ധമായിരുന്നു അമേരിക്കക്ക്. ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തിയ വേളയില്‍ ആദ്യ വിദേശ സന്ദര്‍ശനം നടത്തിയ രാജ്യം സൗദിയായിരുന്നു. പിന്നീട് ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവച്ച കരാറുകളും ഇറാനെതിരായ സംയുക്ത നീക്കങ്ങളുമെല്ലാം ഇവരുടെ ഐക്യത്തെയാണ് വിളിച്ചോതിയത്. എന്നാല്‍ അടുത്തിടെ സൗദി അറേബ്യ എടുത്ത ചില തീരുമാനങ്ങള്‍ അമേരിക്കയെ സാമ്പത്തികമായി തിരിച്ചടിക്കുന്നതായിരുന്നു. സൗദിയുമായി ട്രംപ് പരുക്കമായി സംസാരിച്ചുവെന്നും വാര്‍ത്തകള്‍ വന്നു.