കോഴിമുട്ടയുടെ ഉണ്ണിക്ക് പച്ചനിറം, കാരണം
സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചാവിഷയം പച്ച ഉണ്ണിയുള്ള മുട്ടയാണ്. സാധാരണ മഞ്ഞയോ ഓറഞ്ചോ നിറങ്ങളിലാണ് മുട്ടയുടെ ഉണ്ണി കാണപ്പെടുക. അതുകൊണ്ടുതന്നെയാണ് അതിനെ മഞ്ഞക്കരു എന്നു വിളിക്കുന്നതും. എന്നാല്‍, ഇപ്പോള്‍ ചര്‍ച്ചാവിഷയമായ മുട്ടയുടെ ഉണ്ണിക്ക് കടും പച്ച നിറമാണ്. പച്ചമുട്ടയായാലും പുഴുങ്ങിയതാണെങ്കിലും ഉണ്ണി പച്ചനിറത്തില്‍ത്തന്നെ. എന്തായിരിക്കാം ഇതിനു കാരണം?