Saudi Arabia's Private companies ready to repatriation of more Indians
സൗദി അറേബ്യയില്‍ പ്രതിസന്ധി കനത്തതോടെ ഒട്ടേറെ സ്വകാര്യ കമ്പനികള്‍ അടച്ചു പൂട്ടുന്നു. ചില കമ്പനികള്‍ ജീവനക്കാരെ പിരിച്ചുവിടുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ ജോലി നഷ്ടമാകുന്നതില്‍ നിരവധി ഇന്ത്യക്കാരും ഉള്‍പ്പെടും. ജോലി നഷ്ടമാകുന്ന തങ്ങളുടെ ജീവനക്കാരെ സ്വന്തം ചെലവില്‍ നാട്ടിലെത്തിക്കാമെന്ന് കമ്പനികള്‍ ഇന്ത്യയെ അറിയിച്ചു.