സംസ്ഥാനത്ത് ഹോട്ട്സ്പോര്‍ട്ടുകള്‍ക്ക് മുസ്ലീം പള്ളികളുടേ പേര് നല്‍കിയ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടി വലിയ വിവിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ലക്നൗവിലെ 18 ഹോട്ട്സ്പോര്‍ട്ടുകളില്‍ എട്ടെണ്ണത്തിനാണ് മുസ്ലീം പള്ളികളുടെ പേര് നല്‍കിയത്. രോഗത്തെ മതത്തിന്റെ അടിസ്ഥാനത്തില്‍ തരംതിരിക്കരുതെന്ന സര്‍ക്കാര്‍ സമീപനത്തെ തള്ളുന്നതാണ് യോഗിയുടെ നിര്‍ദേശങ്ങള്‍ എന്ന പരാതി ഉയരുന്നുണ്ട്.