Migrants pay to return home, states ask Centre to foot the train fare bill
കേന്ദ്രാനുമതിക്ക് പിന്നാലെ അതിഥി തൊഴിലാളികൾ സ്വദേശത്തേക്ക് മടങ്ങി തുടങ്ങി.എന്നാല്‍ ഓരോ തൊഴിലാളികളില്‍ നിന്നും നിശ്ചിത ടിക്കറ്റ് നിരക്ക് ഈടാക്കിയാണ് ഇവരെ സർക്കാർ കഴിഞ്ഞ ദിവസങ്ങളില്‍ യാത്രയാക്കിയത്. ഇവർക്കായി ഏർപ്പെടുത്തിയ ശ്രമിക് സ്പെഷ്യൽ ട്രെയിനുകളിലാണ് ടിക്കറ്റ് തുക ഈടാക്കുന്നത്. ഇതോടെ തൊഴിലാളികളുടെ യാത്രാ ചെലവുകൾ കേന്ദ്രസർക്കാരുകൾ വഹിക്കണമെന്ന ആവശ്യമാണ് സംസ്ഥാന സർക്കാരുകൾ ഉയർത്തുന്നത്.