കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി ദേശീയതലത്തില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മെയ് മൂന്നിന് അവസാനിക്കാനിരിക്കെ ആശ്വസിക്കാന്‍ കഴിയുന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ രോഗ വ്യാപനവും മരണ നിരക്കും ഇരട്ടിക്കുന്ന സാഹചര്യം ഇല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.