kochi mayor slams state government for not give enough fund for community kitchen
സംസ്ഥാനത്ത് കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോട് കൂടി സാമൂഹിക അടുക്കളകള്‍ സജ്ജമാക്കിയിരുന്നു. തദ്ദേശ സ്ഥാപനങ്ങളുടെ കീഴില്‍ വരുന്ന ഇത്തരം സാമൂഹിക അടുക്കളകള്‍ വഴിയാണ് ആവശ്യക്കാര്‍ക്ക് ഭക്ഷണം എത്തിക്കേണ്ടത്. എന്നാല്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹിക അടുക്കളകള്‍ക്ക് സര്‍ക്കാര്‍ സാമ്പത്തിക സഹായമൊന്നും നല്‍കിയിട്ടില്ലെന്ന ആരോപണവുമായി കൊച്ചി മേയര്‍ സൗമിനി ജെയിന്‍.