Plane makes an emergency landing on a busy highway
വിമാനവുമായി ബന്ധപ്പെട്ട വാര്‍ത്തകളെല്ലാം ആളുകള്‍ക്ക് കൗതുകകരമാണ്. ഇത്തരം വാര്‍ത്തകള്‍ക്ക് കാഴ്ചക്കാരും ഏറെയാണ്. ഇത്തരത്തില്‍ അപൂര്‍വ്വമായ ഒരു ദൃശ്യമാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.സാധരണ വാഹനങ്ങള്‍ക്ക് ആയുള്ള ഹൈവേയില്‍ ലാന്‍ഡ് ചെയ്യുന്ന ചെറുവിമാനത്തിന്റെ വീഡിയോ ആണിത്. കാനഡയിലെ ക്യുബക്കിലെ ഹൈവേ 40-ലാണ് സംഭവം അരങ്ങേറിയത്. എന്‍ജിന്‍ തകരാര്‍ മൂലം ചെറുവിമാനം അടയന്തരമായി ഹൈവേയില്‍ ലാന്‍ഡ് ചെയ്യുകയായിരുന്നു.ഹൈവേയിലൂടെയുള്ള യാത്രയ്ക്കിടെ ഈ അപൂര്‍വ്വ സംഭവത്തിന് സാക്ഷ്യം വഹിച്ച മാത്യു ലിക്ലെയ് എന്നയാളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്