സീനിയർ നേതാക്കളെയെല്ലാം വെട്ടിനിരത്തി
വമ്പൻ പൊളിച്ചെഴുത്തിന് കോൺഗ്രസ്
കോണ്‍ഗ്രസിലെ സീനിയര്‍ നേതാക്കളുടെ അവസാനമെത്തി എന്ന സൂചനയാണ് രാഹുല്‍ ഗാന്ധി നല്‍കുന്നത്. വിഷയങ്ങള്‍ മുന്നില്‍ നിരത്തി ബിജെപിയെ നേരിടാന്‍ കഴിവുള്ള സീനിയര്‍ നേതാക്കളെ മാത്രം കൂടെ നിര്‍ത്തിയാല്‍ മതിയെന്നാണ് രാഹുലിന്റെ നിലപാട്. എന്നാല്‍ ഹൈക്കമാന്‍ഡില്‍ മാത്രമല്ല, സംസ്ഥാനങ്ങളിലേക്കും കോണ്‍ഗ്രസ് പൊളിച്ചെഴുത്ത് തുടരുമെന്നാണ് സൂചന.