2019 ലെ ഏറ്റവും മികച്ച സിനിമയെന്ന് പലരും ഇതിനോടകം തന്നെ വിലയിരുത്തിയ ചിത്രമാണ് ആസാമില്‍ നിന്നുമുള്ള ആമീസ്. പ്രേക്ഷകരെ അപ്രതീക്ഷിതമായ പാതയിലൂടെ കൊണ്ടു പോകുന്നതാണ് ഈ ഒരു സിനിമ, യാതൊരു മുൻവിധികളുമില്ലാതെ ഈ ചിത്രം നിങ്ങൾ കാണുകയാണെങ്കിൽ മികച്ച ഒരു സിനിമ അനുഭവം ആമീസ് നിങ്ങൾക്ക് നൽകും . ഭാസ്കര്‍ ഹസാരിക സംവിധാനം ചെയ്ത ചിത്രം റിലീസിന് മുമ്പ് തന്നെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ലിമാ ദാസും അര്‍ഗദീപും പ്രധാന വേഷങ്ങളിലെത്തിയിരിക്കുന്ന ചിത്രം ഒരു മസ്റ്റ് വാച്ചാണ്.