Malayali Chats With sunny Leone
നിങ്ങള്‍ സണ്ണി ലിയോണിനെ വീഡിയോ കോള്‍ ചെയ്യുന്നത് ചിന്തിച്ച് നോക്കിയിട്ടുണ്ടോ. എന്നാല്‍ അങ്ങനെ ഒരു രസകരമായ വീഡിയോ പങ്ക് വച്ചിരിക്കുകയാണ് ഷെല്‍വിന്‍ എന്ന കോട്ടയംകാരന്‍. കഴിഞ്ഞ തവണ വിരാട് കോഹ്ലിയെ വീഡിയോ കോള്‍ ചെയ്ത് തള്ളി മറിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെ ആണ് സണ്ണി ചേച്ചിയെ വീഡിയോ കോള്‍ ചെയ്യുന്ന വീഡിയോയുമായി ഷെല്‍വിന്‍ എത്തിയിരിക്കുന്നത്. സണ്ണിയോട് വീട്ടു കാര്യങ്ങളും ലോക് ഡൗണ്‍ വിശേഷങ്ങളും ഭര്‍ത്താവിന്റെ വിശേഷങ്ങളും ഒക്കെ അന്വേഷിക്കുന്നുണ്ട് ഷെല്‍വിന്‍. എന്തായാലും വളരെ രസകരമാണ് ഇവരുടെ സംഭാഷണം. മലയാളികളുടെ ക്രിയേറ്റിവിറ്റിക്ക് ഒന്നും ഒരു പരിധി ഇല്ല എന്ന് തെളിയിക്കുന്ന ഒരു വീഡിയോ കൂടിയാണ് ഇത്. എന്തായാലും സണ്ണി ലിയോണ്‍ കൊമേഡിയനും യുട്യൂബറും ഒക്കെയായ ആഷിഷ് ചഞ്ച്‌ലാനിയുമായി നടത്തുന്ന യഥാര്‍ത്ഥ വീഡിയോ കോളിന്റെ ഷെല്‍വിന്റെ ഭാവനയില്‍ വിരിഞ്ഞ മല്ലു വേര്‍ഷന്‍ ഒന്ന് കണ്ടാലോ