അഞ്ച് വര്‍ഷമായി തുടരുന്ന യമന്‍ യുദ്ധത്തിന് അന്ത്യമാകുന്നു. സൗദി അറേബ്യ അര്‍ധരാത്രി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. ഒരു ലക്ഷത്തിലധികം പേര്‍ കൊല്ലപ്പെട്ട യുദ്ധം യമന്‍ എന്ന രാജ്യത്തെ കൂടുതല്‍ ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ട ശേഷമാണ് അവസാനിക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെ അഭ്യര്‍ഥന പരിഗണിച്ചാണ് സൗദിയുടെ വെടിനിര്‍ത്തല്‍ പ്രഖ്യാപനം. ചര്‍ച്ചയ്ക്ക് വഴിയൊരുക്കുകയാണ് ലക്ഷ്യം.