ഇറാഖില്‍ അമേരിക്കന്‍ കേന്ദ്രത്തിന് നേരെ മിസൈല്‍ ആക്രമണം. ബസറ പ്രവിശ്യയിലെ അമേരിക്കന്‍ എണ്ണ കേന്ദ്രത്തിന് നേരെയാണ് അര്‍ധരാത്രി ആക്രമണമുണ്ടായത്. അഞ്ച് മിസൈലുകളാണ് മേഖലയില്‍ പതിച്ചതെന്ന് സൈനികര്‍ അറിയിച്ചു. സംഭവത്തിന് പിന്നില്‍ ഇറാന്‍ പിന്തുണയുള്ള സംഘങ്ങളാണെന്ന് അമേരിക്ക ആരോപിച്ചു.