പൊലീസിൻ്റെ ഡ്രോൺ പരിശോധന
കോഴിക്കോട്: ആളുകൾ കൂട്ടം കൂടിയിട്ടുണ്ടോ എന്നറിയാനും വ്യാജവാറ്റ് തെരയാനും റൂറൽ പൊലീസിൻ്റെ ഡ്രോൺ പരിശോധന. കഴിഞ്ഞ ദിവസം കുറ്റ്യാടി ടൗണിലായിരുന്നു പരിശോധന. ശനിയാഴ്ച വേളം മണിമല മേഖലകളിൽ വ്യാജവാറ്റ് നടക്കുന്നുണ്ടോ എന്നറിയാൻ പരിശോധന നടത്തി. കോഴിക്കോട് റൂറൽ പൊലീസ് ജില്ലയിലെ ഓരോ സ്റ്റേഷനുകളിലാണ് ഓരോ ദിവസം പരിശോധന. കൊയിലാണ്ടി സ്വദേശി താൽക്കാലികമായി നൽകിയതാണ് ഡ്രോൺ.