Coronavirus: Worldwide death toll surges past 11,000
കൊറോണ വൈറസ് ബാധയില്‍ ലോകത്ത് മരണം 11000 കടന്നു. 11398 പേരാണ് മരിച്ചത്. ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത് ഇറ്റലിയിലാണ്. ഇന്നലെ മാത്രം 627 പേര്‍ മരിച്ചപ്പോള്‍ ഇറ്റലിയിലെ മരണ നിരക്ക് നാലായിരം കടന്നു. ആറായിരത്തോളം പേര്‍ക്ക് രാജ്യത്ത് ഇന്നലെ പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാനിലും കൊവിഡ് മരണ നിരക്ക് കുതിച്ചുയരുകയാണ്.