ഗവര്‍ണ്ണറുടെ നിര്‍ദ്ദേശം ഉണ്ടെങ്കിലും മധ്യപ്രദേശില്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടക്കുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. 22 എംഎല്‍എമാരുടെ രാജി പ്രഖ്യാപനത്തോടെ ഭൂരിപക്ഷം നഷ്ടമായ കമല്‍നാഥ് സര്‍ക്കാറിനോട് ബജറ്റ് സമ്മളേനം തുടങ്ങുന്ന തിങ്കളാഴ്ച തന്നെ വിശ്വാസ വോട്ടെടുപ്പിനെ നേരിടണമെന്ന് ഗവര്‍ണര്‍ നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു