Indians Stranded At Italy As the Covid 19 Threat intensifies
കൊറോണ ഭീഷണിയില്‍ ഇറ്റലിയില്‍ കുടുങ്ങിയ മലയാളികള്‍ അടങ്ങിയ ഇന്ത്യന്‍ സംഘം സഹായം അഭ്യര്‍ത്ഥിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ വിഷയത്തില്‍ ഇടപെട്ടിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഇവരെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചിരിക്കുകയാണ് പിണറായി. നേരത്തെ മലയാളി സംഘം ഫേസ്ബുക്ക് വീഡിയോയിലൂടെ സഹായം അഭ്യര്‍ത്ഥിച്ച് രംഗത്ത് വന്നിരുന്നു.