കൂടത്തായി കൊലക്കേസിലെ പ്രതിയായ ജോളി ആത്മഹത്യയ്ക്ക് ശ്രമിച്ചതായി റിപ്പോര്‍ട്ട്. കൈ ഞരമ്പ് മുറിച്ചാണ് ജോളി ആത്മഹത്യയ്ക്ക് ശ്രമം നടത്തിയത്. എന്നാല്‍ ജോളിയുടെ ജയില്‍ മുറിയില്‍ നിന്ന് ആയുധങ്ങളൊന്നും കണ്ടെത്തിയിട്ടില്ല എന്നാണ് ജയില്‍ അധികൃതര്‍ വ്യക്തമാക്കുന്നത്. അതേസമയം താന്‍ കൈ കടിച്ച് മുറിച്ചതാണ് എന്നാണ് ജോളി പറയുന്നത്