Virat Kohli And Shikhar Dhawan In The Asian XI To Face World XI
ലോക ഇലവനെതിരേ അടുത്ത മാസം നടക്കാനിരിക്കുന്ന പ്രദര്‍ശന ടി20 പരമ്പരയ്ക്കുള്ള ഏഷ്യന്‍ ഇലവനെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് (ബിസിബി) പ്രഖ്യാപിച്ചു. ആറു ഇന്ത്യന്‍ താരങ്ങള്‍ ഏഷ്യന്‍ ഇലവനില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നതാണ് ശ്രദ്ധേയം. ഏറ്റവുമധികം കളിക്കാരുള്ളതും ഇന്ത്യയില്‍ നിന്നു തന്നെയാണ്. നായകന്‍ വിരാട് കോലി, ഓപ്പണര്‍ ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്, പേസര്‍ മുഹമ്മദ് ഷമി, സ്പിന്നര്‍ കുല്‍ദീപ് യാദവ് എന്നിവരാണ് ലോക ഇലവനിലെ ഇന്ത്യന്‍ താരങ്ങള്‍.