ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രന്‍ ചുമതലയേറ്റു. തിരുവനന്തപുരത്തെ പാര്‍ട്ടി ആസ്ഥാനത്ത് കെ മുരളീധരന്‍ അടക്കമുള്ള നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു സ്ഥാനമേറ്റെടുക്കല്‍ ചടങ്ങ്. ബിജെപിയുടെ പുതുയുഗത്തിന്‍റെ തുടക്കമെന്നായിരുന്നു വി മുരളീധരന്‍ സുരേന്ദ്രന്‍റെ സ്ഥാനമേറ്റെടുക്കല്‍ ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് അഭിപ്രായപ്പെട്ടത്.