പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്ബദ്ഘടനയെ കുറിച്ച് യാതൊന്നുമറിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ലോകരാജ്യങ്ങള്‍ക്കുമുന്നില്‍ ഇന്ത്യയുടെ പ്രതിച്ഛായ മോദി തകര്‍ത്തെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. ജയ്പുറില്‍ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.