പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയവുമായി യൂറോപ്യൻ യൂണിയനിലെ എംപിമാർ. 150ലേറെ പ്രതിനിധികളാണ് പ്രമേയം അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. ഇന്ത്യയിൽ പൗരത്വം നൽകാനുള്ള രീതികളിൽ അപകടകരമായ മാറ്റം വരുത്തുന്ന ഈ നിയമമെന്നും ലോകത്തെ തന്നെ ഏറ്റവും വലിയ അഭയാർത്ഥി സമൂഹത്തെ സൃഷ്ടിക്കുമെന്നും നിരവധി മനുഷ്യരുടെ ദുരിതത്തിന് കാരണമാകുമെന്നും 5 പേജുള്ള പ്രമേയത്തിൽ പറയുന്നു.