Supreme Court Will Consider The CAA Petitions Only After The Budget Session And The Delhi Assembly Elections
പൗരത്വ നിയമത്തിനോ എന്‍.പി.ആറിനോ സുപ്രീംകോടതി സ്‌റ്റേ അനുവദിച്ചിട്ടില്ല. കേന്ദ്രത്തിന്റെ മറുപടി കേട്ട ശേഷം ബാക്കിയുള്ള കാര്യങ്ങള്‍ ആലോചിക്കാം എന്നായിരുന്നു കോടതി നിലപാട് എടുത്തത്. രണ്ടാഴ്ചയ്ക്കകം ഹര്‍ജികളില്‍ മറുപടി നല്‍കണം എന്ന് കോടതി പറഞ്ഞപ്പോള്‍ 80ല്‍ അധികം ഹഹര്‍ജികള്‍ ഉണ്ടെന്നും അതിനെല്ലാം മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണം എന്നും അറ്റോര്‍ണി ജനറല്‍ ആവശ്യപ്പെട്ടു. ഇത്പ്രകാരം കേന്ദ്രത്തിന് മറുപടി നല്‍കാന്‍ നാലാഴ്ചത്തെ സമയം ആണ് കോടതി അനുവദിച്ചത്. ദില്ലി തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സമയം നീട്ടി കിട്ടിയത് കേന്ദ്രത്തിന് വലിയ തോതില്‍ ആശ്വാസമാണ്.