Chandrashekhar Azad Blames Yogi For Current Situation
ഉത്തര്‍ പ്രദേശിലെ മീററ്റില്‍ പൗരത്വ ഭേദഗതി നിയമ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കിടെ വെടിയേറ്റ് മരിച്ചവരുടെ കുടുംബങ്ങളെ സന്ദര്‍ശിച്ച് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. വീടുകളില്‍ സന്ദര്‍ശനം നടത്താന്‍ ചന്ദ്രശേഖര്‍ ആസാദിന് അനുമതി നിഷേധിച്ചിരുന്നു. അതിനാല്‍ പൊതുസ്ഥലത്ത് വെച്ചാണ് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുമായി ചന്ദ്രശേഖര്‍ കൂടിക്കാഴ്ച നടത്തിയത്. പോലീസ് ക്രൂരതകളുടെ ഞെട്ടിക്കുന്ന കഥകളാണ് അവര്‍ പറഞ്ഞതെന്ന് ചന്ദ്രശേഖര്‍ ആസാദ് വ്യക്തമാക്കി.
#ChandrashekharAzad #YogiAdithyanath