Amit Shah tables Citizenship Amendment Bill in Rajyasabha
പൗരത്വ ഭേദഗതി ബില്‍ ഒരു മുസ്ലീംമിനും എതിരല്ലെന്ന് ഊന്നിപ്പറഞ്ഞ് രാജ്യസഭയില്‍ കേന്ദ്രആഭ്യന്തര മന്ത്രി അമിത്ഷാ. കാലങ്ങളായി നരകയാതന അനുഭവിക്കുന്നവരെ സാഹായിക്കാനുള്ളതാണ് ബില്ലെന്ന് അമിത് ഷാ അഭിപ്രായപ്പെട്ടു. പൗരത്വ നിയമ ഭേദഗതി ബില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. ഈ വാഗ്ദാനങ്ങളടക്കം അംഗീകരിച്ചാണ് ജനം ബിജെപിയെ ജയിപ്പിച്ചത്. ബില്‍ നടപ്പിലാക്കാനുള്ള ധാര്‍മ്മിക ഉത്തരാവാദിത്തം സര്‍ക്കാറിനുണ്ടെന്നും ബില്‍ അവതരിപ്പിച്ചുകൊണ്ട് അമിത് ഷ രാജ്യസഭയില്‍ പറഞ്ഞു.