അവസാന മിനിറ്റുകള്‍ വരെ ജയിച്ചു നില്‍ക്കുകയായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സ്. പക്ഷെ ഇന്‍ജുറി ടൈമില്‍ ലെന്നി റോഡ്രിഗസിന്റെ ഷോട്ട് ബ്ലാസ്‌റ്റേഴ്‌സിന്റെ സ്വപ്‌നങ്ങള്‍ തകര്‍ത്തു. ഐഎസ്എല്‍ ആറാം സീസണിലെ 29 ആം മത്സരത്തില്‍ എഫ്‌സി ഗോവയ്ക്ക് എതിരെ കേരള ബ്ലാസ്‌റ്റേഴ്‌സിന് സമനില. മത്സരത്തില്‍ ഇരു ടീമുകളും രണ്ടു ഗോളുകള്‍ വീതമടിച്ചു.