Singer KS Harishankar's Facebook Page Hacked | Oneindia Malayalam

Oneindia Malayalam 2019-11-27

Views 83

Singer KS Harishankar's Facebook Page Hacked
നിരവധി ഹിറ്റ് ഗാനങ്ങളിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ ഗായകനാണ് കെഎസ് ഹരിശങ്കര്‍. ഹരിശങ്കറിന്റെതായി പുറത്തിറങ്ങിയ മിക്ക ഗാനങ്ങളും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. മലയാളികള്‍ക്ക് ഒന്നടങ്കം സുപരിചിതനായ ഗായകന്റെ ഫേസ്ബുക്ക് പേജ് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. പേജ് തുറന്നാല്‍ ഹരിശങ്കര്‍ യുസൂഫ് യിഗിറ്റ് എന്ന പേരിലാണ് കാണാന്‍ സാധിക്കുക. ഗായകന്റെ എഫ് ബി പേജ് ഹാക്ക് ചെയ്തിരിക്കുകയാണ്. പേരുമാറ്റം ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് ഗായകനും ഇക്കാര്യം തിരിച്ചറിഞ്ഞത്.

Share This Video


Download

  
Report form