ക്രിക്കറ്റിലെ റെക്കോർഡുകൾ തകർക്കുന്നതിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിക്ക് പ്രത്യേക കഴിവാണ്. സച്ചിൻ ടെണ്ടുൽക്കറുടെ അടക്കം നിരവധി റെക്കോർഡുകളാണ് കോഹ്ലി തകർത്തിരിക്കുന്നത്. ബംഗ്ലദേശിനെതിരായ പിങ്ക് ബോൾ ടെസ്റ്റിന് ഒരുങ്ങുമ്പോൾ മറ്റൊരു റെക്കോർഡ് കൂടി വിരാട് കോലിയെ കാത്തിരിക്കുകയാണ്.