മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മാമാങ്കം വമ്പന്‍ റിലീസിനായി തയ്യാറെടുക്കുകയാണ്. മമ്മൂക്കയുടെ കരിയറിലെ എറ്റവും വലിയ സിനിമയായിട്ടാണ് ബ്രഹ്മാണ്ഡ ചിത്രം എത്തുന്നത്. എം പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിളളിയാണ് നിര്‍മ്മിക്കുന്നത്. നാലു ഭാഷകളിലായി എത്തുന്ന സിനിമ ലോകമെമ്പാടുമായി വലിയ റിലീസിനായിട്ടാണ് തയ്യാറെടുക്കുന്നത്. ഇപ്പോഴിതാ മാമാങ്കത്തിന്റെ യുഎസ് കാനഡ റൈറ്റ്‌സിനെക്കുറിച്ചുളള പുതിയ വിവരം പുറത്തുവന്നിരുന്നു
മാമാങ്കം യു.എസ്-കാനഡ റൈറ്റ്‌സ് വിറ്റുപോയത് റെക്കോര്‍ഡ് തുകയ്ക്ക്