ഇന്ത്യൻ വിപണിയിൽ തങ്ങളുടെ മൂന്നാം മോഡലായ ബോബർ ശൈലിയിലുള്ള പെറാക്കിനെയും ജാവ പുറത്തിറക്കി. കൃത്യമായി ഒരു വർഷം മുമ്പ് ജാവ, ജാവ 42 എന്നിവയോടൊപ്പം ഫാക്ടറി കസ്റ്റം ബോബർ പെറാക്ക് മോഡലിനെ കമ്പനി അവതരിപ്പിച്ചിരുന്നു.1.94 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്-ഷോറൂം വില. പെറാക്കിനായുള്ള ബുക്കിങ് നിർമ്മാതാക്കൾ ജനുവരി ഒന്നിന് ആരംഭിക്കും.