പാകിസ്ഥാനില്‍ 1989 നാണ് സച്ചിന്‍ രമേശ് ടെന്റുല്‍ക്കര്‍ എന്ന ക്രിക്കറ്റര്‍ അരങ്ങേറിയത്. രാജ്യാന്തര ക്രിക്കറ്റിൽ സച്ചിൻ അരങ്ങേറ്റം കുറിച്ചതിന്റെ 30ആം വാർഷികം ഇന്ന്. കറാച്ചിയിൽ ആദ്യ ടെസ്റ്റ് കളിക്കാനിറങ്ങിയ സച്ചിൻ, പിന്നീട് രണ്ടര ദശാബ്ദത്തോളം ഇന്ത്യക്കായി കളിച്ചു. 2013ൽ വിരമിച്ചെങ്കിലും രാജ്യാന്തരക്രിക്കറ്റിലെ ബാറ്റിങ് റെക്കോർഡുകളിൽ പലതും ഇപ്പോഴും സച്ചിന്റെ പേരിൽ തന്നെയാണുള്ളത്