Minister MM Mani refers 14th November as 'Nehru's death day | Oneindia Malayalam

Oneindia Malayalam 2019-11-15

Views 19

Minister MM Mani refers 14th November as 'Nehru's death day
നവംബര്‍ 14 ശിശുദിനം ആണെന്ന് എല്ലാവര്‍ക്കും അറിയാം. അതില്‍ ആശയക്കുഴപ്പം ഒന്നുമില്ല. അതല്ല പ്രശ്‌നം ഈ നവംബര്‍ 14 ജവഹര്‍ലാല്‍ നെഹ്‌റു ജനിച്ച ദിവസമാണോ മരിച്ച ദിവസമാണോ...ആകെ കണ്‍ഫ്യൂഷനായല്ലോ. ഇന്നലെ മന്ത്രി എം.എം മണിയുടെ പ്രസംഗം കേള്‍ക്കുന്നത് വരെ ഈ സംശയം ഇല്ലായിരുന്നു. മണിയാശാന് നാക്ക് പിഴ സംഭവിച്ച ചരിത്രം ഇന്നേവരെ ഉണ്ടായിട്ടില്ലാത്ത സ്ഥിതിക്ക് വിക്കിപീഡിയക്കും ഒരുപക്ഷേ നെഹ്‌റുവിന്റെ തന്നെ മാതാപിതാക്കള്‍ക്കും തെറ്റ് പറ്റിയതാകാം. അതായത് നവംബര്‍ 14 ചാച്ചാജിയുടെ ജനനദിനം അല്ല അന്തരിച്ച സുദിനം ആണത്രേ. ഇതാണ് ഒരു പ്രസംഗ പീഠത്തില്‍ കയറി നിന്ന് മണിയാശാന്‍ വച്ചു കാച്ചിയത്‌

Share This Video


Download

  
Report form
RELATED VIDEOS