സ്ത്രീകള്‍ മാത്രം നടത്തുന്ന ആദ്യ ബഹിരാകാശ നടത്തത്തിനൊരുങ്ങുകയാണ് രാജ്യാന്തര ബഹിരാകാശ നിലയം. അമേരിക്കന്‍ ബഹിരാകാശ ഗവേഷകരായ ജസീക്ക മീറും ക്രിസ്റ്റീന കോച്ചുമാണ് ബഹിരാകാശ നടത്തത്തിന് തയാറെടുക്കുന്നത്. ഒക്ടോബർ 29നാണ് ഇരുവരും ബഹിരാകാശ നിലയത്തിന് പുറത്തേക്കിറങ്ങുക.പൂർണമായും സ്ത്രീകൾ നടത്തുന്ന ആദ്യത്തെ ബഹിരാകാശ നടത്തം ചില സാങ്കേതിക പ്രശ്നങ്ങളെ തുടര്‍ന്ന് നേരത്തെ മാറ്റിവച്ചിരുന്നു. രണ്ടു പേർക്ക് വേണ്ട സ്പെയ്സ് സ്യൂട്ടുകൾ ലഭ്യമല്ലാത്തതിനാലാണ് മാർച്ചിലെ സ്ത്രീകളുടെ ബഹിരാകാശ നടത്തം റദ്ദാക്കിയത്. ഇതിനു ശേഷം ഏഴ് മാസത്തിന് ശേഷമാണ് പുതിയ ദൗത്യവുമായി നാസ രംഗത്തെത്തിയിരിക്കുന്നത്.