Congress offers CM's post to Dushyant Chautala of JJP
ഹരിയാണയില്‍ കര്‍ണാടക മോഡല്‍ അട്ടിമറിക്ക് കളമൊരുങ്ങുന്നു. ആദ്യ ഘട്ട വോട്ടുകള്‍ എണ്ണി കഴിഞ്ഞപ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ബിജെപിയും കോണ്‍ഗ്രസും നടത്തുന്നത്. 37 മണ്ഡലങ്ങളില്‍ ബിജെപി മുന്നില്‍ നില്‍ക്കുമ്പോള്‍ 30 സീറ്റില്‍ കോണ്‍ഗ്രസും മുന്നിലാണ്. അതേസമയം ദുഷ്യന്ത് ചൗട്ടാലയുടെ ജന്‍നായക് ജനതാ പാര്‍ട്ടി (ജെജെപി) 11 സീറ്റുകളിലാണ് മുന്നേറുന്നത്. തൂക്ക് മന്ത്രിസഭയ്ക്ക സാധ്യത തെളിഞ്ഞതോടെ ജെജപിയ്ക്ക് മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്തിരിക്കുകയാണ് കോണ്‍ഗ്രസ്.