PM Modi Should Focus More on Women Than Cows’: Vikuonuo Sachu
മിസ് കൊഹിമ 2019ന്റെ ചോദ്യോത്തര റൗണ്ടില്‍ വിധികര്‍ത്താക്കള്‍ വികുനോ സച്ചുവിനോട് ഒരു ചോദ്യം ചോദിച്ചു. പ്രധാനമന്ത്രിയുമായി സംസാരിക്കാന്‍ അവസരം ലഭിച്ചാല്‍ എന്ത് ചോദിക്കും എന്നായിരുന്നു വിധി കര്‍ത്താക്കളില്‍ ഒരാള്‍ ആ പെണ്‍കുട്ടിയോട് ചോദിച്ചത്. പ്രധാനമന്ത്രിയുമായി സംസാരിക്കാന്‍ അവസരം ലഭിച്ചാല്‍ പശുക്കളെക്കാള്‍ കൂടുതല്‍ ശ്രദ്ധ സ്ത്രീകള്‍ക്ക് നല്‍കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെടും''- എന്നായിരുന്നു ഈ പതിനെട്ടുകാരിയുടെ മറുപടി