#Kohli #Virat #TeamIndiaനീണ്ട ഇടവേളയ്‌ക്ക് ശേഷം ടെസ്‌റ്റിലേക്കുള്ള രോഹിത് ശര്‍മ്മയുടെ തിരിച്ചുവരവ് കാണാന്‍ പോകുന്ന പരമ്പരയാണ് ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെയുള്ളത്. യുവതാരം കെ എല്‍ രാഹുലിന്റെ മോശം ഫോമാണ് ഹിറ്റ്‌മാന് അനുകൂലമായത്. രാഹുലിന് പകരം ശുഭ്മാന്‍ ഗില്‍ സ്‌ക്വാഡില്‍ എത്തിയെങ്കിലും രോഹിത്താകും ഓപ്പണറാകുക. പരിമിത ഓവര്‍ ക്രിക്കറ്റിലെ പോലെ ടെസ്‌റ്റിലും രോഹിത് തിളങ്ങിയാല്‍ ഇന്ത്യക്ക് കൂറ്റൻ വിജയലക്ഷ്യങ്ങൾ പോലും അനായാസമായി പിന്തുടരാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.