ബൈജൂസ് ഇന്ത്യ ...പുതിയ കുപ്പായത്തില്‍ കളിക്കാന്‍ കോലിപ്പട തയ്യാര്‍
ബൈജൂസ് ഇന്ത്യ', പുതിയ ജേഴ്സിയില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ആദ്യ ട്വന്റി-20 മത്സരം കളിക്കാന്‍ കോലിയും കൂട്ടരും തയ്യാര്‍. ഇനി മുതല്‍ ബെംഗളൂരു കേന്ദ്രമായ 'ബൈജൂസ് ലേണിങ് ആപ്പ്' ഇന്ത്യന്‍ ദേശീയ ക്രിക്കറ്റ് ടീമിനെ സ്പോണ്‍സര്‍ ചെയ്യും. ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോയ്ക്ക് പകരമാണ് ബൈജൂസ് ആപ്പ് എത്തുന്നത്.