ലാലിഗയില്‍ വലന്‍സിയയെ തകര്‍ത്ത് തരിപ്പണമാക്കി ബാഴ്‌സലോണ
ഗോളടിച്ചും അടിപ്പിച്ചും പതിനാറുകാരന്‍ അന്‍സു ഫാറ്റിയും ഇരട്ടഗോളുമായി സുവാരസും നിറഞ്ഞുകളിച്ച ലാലിഗാ മത്സരത്തില്‍ ബാഴ്സലോണയ്ക്ക് തകര്‍പ്പന്‍ ജയം. വലന്‍സിയയെയാണ് 5-2ന് ബാഴ്സലോണ തകര്‍ത്തുവിട്ടത്. അന്‍സു ഫാറ്റി, ഡീജോങ്ങ്, പിക്വേ എന്നിവര്‍ ഓരോ ഗോളുകള്‍ വീതമടിച്ചപ്പോള്‍ സുവാരസ് ഇരട്ടഗോള്‍ നേടി.