സെപ്റ്റംബര്‍ ഒന്നു മുതല്‍ കോട്ടയം ജില്ലയില്‍ മീറ്റര്‍ ഇടാതെ ഓടുന്ന ഓട്ടോ ഡ്രൈവര്‍മാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു ഉത്തരവിറക്കി. മുന്‍പ് കളക്ടര്‍മാരും ആര്‍ഡിഓമാരും നടപ്പാക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടതാണ് ഓട്ടോ മീറ്റര്‍ ഉത്തരവ്. അതുകൊണ്ടുതന്നെ ഇതു എത്രത്തോളം നടപ്പിലാക്കാന്‍ സാധിക്കുമെന്ന് കണ്ടറിയേണ്ടതുണ്ട്.