ഇന്ത്യയിലെ മൊത്തം പോലീസുകാരുടെ അവസ്ഥ പരിതാപകരമാണെങ്കിലും കഴിവിന്റെയും പ്രാപ്തിയുടെയും കാര്യത്തിൽ മൂന്നു മിടുക്കൻമാർക്കൊപ്പം കേരള പോലീസും. ഡൽഹി, മഹാരാഷ്ട്ര പോലീസ് സേനകൾക്കൊപ്പമാണ് പ്രവർത്തനമികവിന്റെയും പര്യാപ്തതയുടെയും കാര്യത്തിൽ കേരളവും മുന്നിൽ നിൽക്കുന്നത്. ഏറ്റവും മോശം ഉത്തർപ്രദേശ്, ഛത്തീസ്ഗഡ്, ബിഹാർ സംസ്ഥാനങ്ങളിലെ പോലീസ് സേനകളാണ്.
കോമണ്‍ കോസ് എന്ന സർക്കാരിതര സംഘടനയുടെ പഠനറിപ്പോർട്ടിലാണ് രാജ്യത്തെ പോലീസ് സേനയുടെ നിലവിലെ സ്വഭാവത്തിന്റെയും പ്രവർത്തനങ്ങളുടെയും വിലയിരുത്തലുകളുള്ളത്. സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റീസ് ജെ. ചെലമേശ്വർ ആണ് റിപ്പോർട്ട് പ്രകാശനം ചെയ്തത്. കോമണ്‍ കോസും സെന്റർ ഫോർ സ്റ്റഡി ഓഫ് ഡവലപ്പിംഗ് സൊസൈറ്റീസ് (സിഎസ്ഡിഎസ്) ലോക് നീതിയും ചേർന്നാണ് റിപ്പോർട്ട് തയാറാക്കിയത്.