ചെക്കുകേസിൽ തന്നെ അകത്താക്കിയ തുഷാറിനെതിരേ അതേ നാണയത്തിൽ നാസിൽ അബ്ദുള്ള നൽകിയ തിരിച്ചടിയാണു തുഷാറിനെ ജയിലിലാക്കിയത്.
നാസിൽ അബ്ദുള്ള വിദേശത്തു ജയിലിൽ കിടന്നിരുന്നുവെന്നും തുഷാർ വെള്ളാപ്പള്ളി നൽകിയ ചെക്ക് മാറാനാവാതെ വന്നതാണു നാസിലിനെ ജയിലിലാക്കിയതെന്നും തുഷാറിനെതിരേ ഗൾഫിൽ കേസ് കൊടുത്ത മതിലകം സ്വദേശി നാസിൽ അബ്ദുള്ളയുടെ മാതാപിതാക്കൾ പറഞ്ഞു. നാസിലിന്റെ ജയിൽവാസം നാട്ടിലറിഞ്ഞതോടെ പ്രായമായ മാതാപിതാക്കളും തളർന്നു. തുഷാർ വെള്ളാപ്പള്ളിയുമായുണ്ടായ സാന്പത്തിക ഇടപാടിനെത്തുടർന്ന് കടക്കെണിയിലായ മകനു നാട്ടിൽ വരാൻപോലും കഴിയാത്ത അവസ്ഥയായിരുന്ന ന്നും ഉമ്മ റാബിയ പറഞ്ഞു. പ്രായമായ പിതാവിനു സ്ട്രോക്ക് വന്നതു തന്റെ മകൻ ഗൾഫിൽ ജയിലിലായതറിഞ്ഞാണ്. കിടപ്പിലായ പിതാവിനെ കാണാൻ വരാൻ പോലും മകനു കഴിഞ്ഞിട്ടില്ലെന്നു റാബിയ മാധ്യമങ്ങളോടു പറഞ്ഞു.