Rescue Camps in Kerala
സാമൂഹിക സേവനത്തെ ഏറ്റവും മനോഹരമായ ഭാഷയിൽ വരഞ്ഞു വെക്കുകയാണ് സംസ്ഥാനത്തെ സന്നദ്ധ സേവകർ. വീടും കൂടും മറന്ന് കേരളത്തിലെ ദുരിതാശ്വാസ ക്യാംപുകളും കലക്ഷൻ - പാക്കിങ് സെന്ററുകളും സജീവമാക്കി നിലനിർത്തുകയാണവർ. ആട്ടവും പാട്ടും കളികളുമായി ക്യാംപുകൾ രാപ്പകൽ വ്യത്യാസമില്ലാതെ സജീവമാകുമ്പോൾ സംസ്ഥാനത്തിന്റെ സേവന ചരിത്രത്തിൽ അതൊരു വേറിട്ട അധ്യായമാവുകയാണ്.