Virat Kohli Posts "Squad" Picture, Fans Ask "Where's Rohit Sharma?"
ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും കലഹമുണ്ടെന്ന വാര്‍ത്തകള്‍ക്കിടെ കോലി പുറത്തുവിട്ട ചിത്രം വിവാദമാക്കി ആരാധകര്‍. അമേരിക്കയില്‍ ക്രിക്കറ്റ് കളിക്കാനെത്തിയ ഇന്ത്യന്‍ ടീം അംഗങ്ങളില്‍ ചിലരുടെ ചിത്രമാണ് കോലി ട്വിറ്ററിലൂടെ പുറത്തുവിട്ടത്. സ്‌ക്വാഡ് എന്ന തലക്കെട്ടും ചിത്രത്തിന് നല്‍കിയിരുന്നു. എന്നാല്‍, രോഹിത് ശര്‍മ ചിത്രത്തിലില്ലാത്തത് ആരാധകരെ ചൊടിപ്പിച്ചു.