nipah affected youth in kochi discharged today
കേരളത്തില്‍ രണ്ടാംവട്ടം നിപ കണ്ടെത്തിയ എറണാകുളം ജില്ലയെ നിപ വിമുക്തമായി പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. നിപ സ്ഥിരീകരിച്ച യുവാവ് രോഗമുക്തി നേടി ആശുപത്രി വിടുന്ന സാഹചര്യത്തിലാണ് പ്രഖ്യാപനം. 54 ദിവസം നീണ്ട ചികിത്സയ്ക്ക് ശേഷമാണ് പറവൂര്‍ സ്വദേശിയായ യുവാവ് ഇന്ന് രാവിലെ ആശുപത്രി വിട്ടത്.