Sachin Tendulkar, Allan Donald Inducted Into ICC Hall Of Fame
രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ ഹാള്‍ ഓഫ് ഫെയിമില്‍ ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും. സച്ചിനെ കൂടാതെ മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം അലന്‍ ഡൊണാള്‍ഡ്, രണ്ടു തവണ വനിതാ ലോകകപ്പ് നേടിയ ഓസ്ട്രേലിയന്‍ ടീമില്‍ അംഗമായിരുന്ന കാതറിന്‍ ഫിറ്റ്സ്പാട്രിക്ക് എന്നിവര്‍ക്കും ഹാള്‍ ഓഫ് ഫെയിം ബഹുമതി ലഭിച്ചിട്ടുണ്ട്.